Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medical Malpractice

പ്ര​സ​വ​സ​മ​യ​ത്ത് പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്‍റെ കൈ​യൊ​ടി​ഞ്ഞു; കോ​ഴി​ക്കോ​ട് മെ​ഡി.കോ​ള​ജി​ല്‍ വീ​ണ്ടും പി​ഴ​വെ​ന്ന് പ​രാ​തി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​സ​വ​സ​മ​യ​ത്ത് പു​റ​ത്തെ​ടു​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞി​ന്‍റെ കൈ​യൊ​ടി​ഞ്ഞെ​ന്ന് പ​രാ​തി. മാ​താ​പി​താ​ക്ക​ളെ കാ​ണി​ക്കു​ന്ന​തി​ന് മു​ന്പ് ത​ന്നെ കു​ഞ്ഞി​ന്‍റെ കൈ​യി​ൽ പ്ലാ​സ്റ്റ​ര്‍ ഇ​ട്ടെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു.

ക​ഴി​ഞ്ഞ മേ​യ് 14നാ​ണ് പ്ര​സ​വം ന​ട​ന്ന​ത്. കു​ഞ്ഞി​നെ പു​റ​ത്തേ​ക്ക് എ​ടു​ക്കു​ന്ന സ​മ​യ​ത്തു​ണ്ടാ​യ പി​ഴ​വാ​ണ് കു​ട്ടി​യു​ടെ കൈ​യി​ലെ എ​ല്ല് പൊ​ട്ടാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഷോ​ള്‍​ഡ​ര്‍ എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്ത​തെ​ന്ന് അ​മ്മ പ്ര​തി​ക​രി​ച്ചു.

കു​ഞ്ഞി​നെ എ​ടു​ത്ത ഉ​ട​നെ പീ​ഡി​യാ​ട്രി​ക് ഡോ​ക്ട​റു​ടെ​യ​ടു​ത്തേ​ക്കാ​ണ് കൊ​ണ്ടു​പോ​യ​ത്. അ​ടു​ത്ത ദി​വ​സം മാ​ത്ര​മാ​ണ് കു​ട്ടി​യു​ടെ മു​ഖം ത​ന്നെ കാ​ണു​ന്ന​ത്. കൈ​യി​ല്‍ പ്ലാ​സ്റ്റ​റി​ട്ട​തും അ​പ്പോ​ഴാ​ണ് ക​ണ്ട​തെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും പോ​ലീ​സി​ലും കു​ടും​ബം പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തിൽ ചികിത്സാപ്പിഴവ് ആരോപണം

നെ​ടു​മ​ങ്ങാ​ട്:​ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​നെ​തി​രേ വീ​ണ്ടും ചി​കി​ത്സപ്പി​ഴ​വെ​ന്ന് ആ​രോ​പ​ണം.ഗ​ർ​ഭ​ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി കു​ത്തി​വെ​പ്പ് എ​ടു​ത്ത​തി​നെ തു​ട​ർ​ന്നു ചു​ള്ളി​മാ​നൂ​ർ മു​ള​മൂ​ട് സ്വ​ദേ​ശി​നി ര​ഞ്ജി​നി​യു​ടെ കാ​ലു​ക​ളി​ൽ പ​ഴു​പ്പ് ഉ​ണ്ടാ​യെ​ന്നാ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഈ ​മാ​സം അ​ഞ്ചു മു​ത​ൽ ഒ​ന്പ​തു വ​രെ​യാ​ണ് ചു​ള്ളി​മാ​നൂ​ർ സ്വ​ദേ​ശി​നി ര​ഞ്ജി​നി നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.

ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഗ​ർ​ഭ​ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള​കു​ത്തി​വ​യ്പും ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി എ​ടു​ത്തി​രു​ന്നു. നാ​ലു ദി​വ​സ​ത്തെ ചി​കി​ത്സ​യ് ക്കു​ശേ​ഷം ഡി​സ്ചാ​ർ​ജ് ആ​യ​പ്പോ​ൾ കു​ത്തി​വ​യ്പ് എ​ടു​ത്ത കാ​ലു​ക​ളു​ടെ ഭാ​ഗ​ത്ത് വേ​ദ​ന​യും പ​ഴു​പ്പും ഉ​ണ്ടാ​യ​താ​യി ര​ഞ്ജി​നി​യു​ടെ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

തു​ട​ർ​ന്നു യു​വ​തി വ​ട്ട​പ്പാ​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കിത്സ തേ​ടി. അ​തേ സ​മ​യം ഇ​തു സം​ബ​ന്ധി​ച്ച് ഒ​രു പ​രാ​തി​യും ആ​ശു​പ​ത്രി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up